ക്രൈസ്തവ ദേവാലയത്തിൽ നേരെ പാക്കിസ്ഥാനിൽ ആക്രമണം.ഇസ്ലാമാബാദിലെ ഖോഖാര്‍ പട്ടണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന വോയിസ് ഓഫ് ജീസസ് എന്ന ദേവാലയത്തിനെതിരെ ആക്രമണം നടന്നത്.സായാഹ്ന പ്രാര്‍ത്ഥനക്കിടെ 40 പേരടങ്ങുന്ന സായുധ സംഘം ദേവാലയത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും, കല്ലേറ് നടത്തുകയുമായിരുന്നു. ദേവാലയത്തിന്റെ പുറം ഭിത്തിയില്‍ വെടിയുണ്ടയുടെ മൂന്നോളം പാടുകള്‍ ദൃശ്യമാണ്. ഗേറ്റും ജനാലകളും തകര്‍ക്കപ്പെട്ടു. ആക്രമണത്തോടെ ഒന്‍പതോളം ക്രിസ്ത്യന്‍ ദേവാലയങ്ങളുള്ള മേഖലയിലെ ക്രിസ്ത്യാനികള്‍ കടുത്ത ഭീതിയിലാണ്. ദേവാലയത്തിന് ചുറ്റും പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group