ഡൽഹിയിൽ ക്രിസ്ത്യൻ പ്രാർത്ഥനാലയത്തിനു നേരേ ആക്രമണം

ഡ​ൽ​ഹി താ​ഹി​ർ​പു​ർ മേ​ഖ​ല​യി​ൽ ക്രി​സ്ത്യ​ൻ പ്രാ​ർ​ത്ഥ​നാ​ല​യ​ത്തി​നു​ നേ​രെ ആ​ക്ര​മ​ണം. സി​യോ​ണ്‍ പ്രാ​ർ​ത്ഥ​നാ​ഭ​വ​ന് നേ​രേയാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ്രാ​ർ​ത്ഥ​ന ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ക്ര​മി​ക​ൾ വി​ശ്വാ​സി​ക​ളെ മ​ർ​ദി​ക്കു​ക​യും ബൈ​ബി​ൾ വ​ലി​ച്ചു​കീ​റു​ക​യും യേ​ശു​ക്രി​സ്തു​വി​ന്‍റെ ചി​ത്ര​വും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

സ്ത്രീ​ക​ൾ​ക്കു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്രാ​ർ​ത്ഥ​നാ​ല​യ​ത്തി​ലെ മൈ​ക്കി​ലൂ​ടെ “ഹി​ന്ദു രാ​ഷ്‌​ട്രം സാ​ധ്യ​മാ​കും, ജ​യ് ശ്രീ​റാം’’ എ​ന്നു വി​ളി​ച്ചു. ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പ്രാ​ർ​ത്ഥ​ന​യ്ക്കെ​ത്തി​യ​വ​ർ ആ​രോ​പി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ജി​ടി​ബി എ​ൻ​ക്ലേ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പാ​സ്റ്റ​റും വി​ശ്വാ​സി​ക​ളും പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ നൂ​റോ​ളം ബ​ജ്‌​രം​ഗ്ദ​ൾ, ആ​ർ​എ​സ്എ​സ്, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി സ്റ്റേ​ഷ​ൻ വ​ള​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നുള്ളി​ൽ ക​യ​റി​യും ഹൈ​ന്ദ​വ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം വി​ളി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group