ദേവാലയങ്ങൾക്കു നേരെയുണ്ടായ ആക്രമണം: പോലീസ് അന്വേഷണം മന്ദഗതിയിൽ.

രണ്ട് ദേവാലയങ്ങളുടെ സക്രാരികൾ തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം മന്ദഗതിയിലെന്ന് ആരോപണം.
തിരുവനന്തപുരം ആമച്ചല്‍ അമലോത്ഭവ മാതാ ദേവാലയത്തിലേയും കാട്ടാക്കടയ്ക്ക് സമീപം കട്ടേക്കോട് സെന്റ്
ആന്റണീസ് ഫൊറോനാ ദേവാലയത്തിലേയും സക്രാരികളും കുരിശടികളുമാണ് അക്രമികള്‍ തകര്‍ത്തത്,സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.കേസന്വേഷണത്തില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ ക്രൈസ്തവ സമൂഹത്തിനിടയിൽ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്.മുഖ്യധാരാ വാര്‍ത്താ ചാനലുകളോ, പ്രധാന പത്രങ്ങളോ ഈ സംഭവം വാര്‍ത്തയാക്കിയിരുന്നില്ലയെന്നതും ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനെയാണെന്ന് ആക്ഷേപമുണ്ട്.മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്.ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
മെയ് -26 ന് പുലര്‍ച്ചെ 2.30ന് ശേഷമാണ് സംഭവം നടന്നത്.
രണ്ട് ദേവാലയങ്ങളിലെയും കാണിയ്ക്ക പെട്ടിയിലുണ്ടായിരുന്ന പണമടക്കം പല സാധനങ്ങളും മോഷണം പോയിട്ടുണ്ട്.സങ്കീര്‍ത്തിക്കുള്ളിലെ അലമാരികള്‍ കുത്തിത്തുറന്ന് തിരുവസ്ത്രങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട അക്രമികള്‍ സക്രാരികള്‍ തകര്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര രൂപതയ്ക്കു കീഴിലുള്ളതാണ് അക്രമം നടന്ന ദേവാലയങ്ങള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group