ഈസ്റ്ററിന് ഇരിട്ടി ഏടൂരിൽ കുരിശുപ്പള്ളിക്ക് നേരെ ആക്രമണം.

ഈസ്റ്റർ ഞായർ രാത്രിയിൽ ഇരിട്ടി ഏടൂരിൽ കുരിശുപ്പള്ളിക്ക് നേരെ ആക്രമണം.
ഏടൂർ പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ അൽഫോൻസ് ഭവൻ ആശ്രമത്തിലെ നിത്യസഹായം മാതാവിന്റെ കുരിശുപള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്.

മാടത്തിൽ കീഴ്പ്പള്ളി റോഡിലുള്ള ആശ്രമത്തിനു മുൻവശത്തെ നിത്യസഹായ മാതാവിന്റെ കപ്പേളയുടെ ഗ്ലാസുകൾ എറിഞ്ഞു തകർക്കപ്പെട്ട നിലയിലാണ് .

30 വർഷമായി ദിവ്യരക്ഷക സഭയുടെ സെമിനാരിയും, ആശ്രമവും പ്രവർത്തിച്ചുവരുന്ന സ്ഥലത്തെ പള്ളിക്കു നേരെയാണ് ആക്രമണം അരങ്ങേറിയത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അധികാരികൾ പോലീസിൽ വിവരമറിയിക്കുകയും ഇരട്ടി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group