മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം

കത്തോലിക്ക വൈദികരുടെ നേതൃത്വത്തിൽ തെലുങ്കാനയില്‍ പ്രവർത്തിക്കുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. എം‌സി‌ബി‌എസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ലക്സെട്ടിപ്പെട്ടിലാണ് സ്കൂൾ പ്രവര്‍ത്തിക്കുന്നത്.

സ്കൂളില്‍ പതിവ് യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോട് കാരണം ചോദിച്ചതാണ് ആക്രമണത്തിന് പിന്നിലെ കാരണം. ‘ഹനുമാൻ സ്വാമീസ്’ – എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അക്രമം ഭീതിവിതയ്ക്കുകയായിരിന്നു.

ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദർ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. വൈദികനെ മർദ്ദിച്ചു. അക്രമികൾ സ്കൂളിൻ്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകർത്തതായാണ് റിപ്പോർട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m