വാരാണസി: ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയ അമ്പതോളം ക്രൈസ്തവർക്ക് നേരെ ഹിന്ദു മതമൗലികവാദികളുടെ ആക്രമണം. ആക്രമണത്തിന്ഇരകളായവരിൽ കന്യാസ്ത്രീകളും ഉൾപ്പെടുന്നു . ബജ്രംഗദൾ പ്രവർത്തകരും ഹിന്ദു യുവവാഹിനി പ്രവർത്തകരുമാണ്മതപരിവർത്തനം ആരോപിച്ച്ആക്രമണം അഴിച്ചുവിട്ടത്.മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ക്രൈസ്തവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് തിരിച്ചറിയൽ പരേഡും നടത്തി. ഒക്ടോബർ 10 -ാം തീയതി രാത്രിവരെ അവരെ പോലീസ് സ്റ്റേഷനിൽ നിർത്തുകയും ചെയ്തു.നഗരത്തിലെ ബസ് സ്റ്റാൻഡിൽ നില്ക്കുന്ന രണ്ട് ഉർസുലൈൻ ഫ്രാൻസിസ്ക്കൻ കന്യാസ്ത്രീകളും ആക്രമണത്തിൽപെട്ടു. അവരെ ബലാൽക്കാരമായി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം വഴിയാണ് ഒടുവിൽ അവരെ വിട്ടയച്ചത്. സിസ്റ്റർ ഗ്രേസി മോൺടേറിയോ, സിസ്റ്റർ റോഷ്നി മിൻജ് എന്നിവരാണ് ആക്രമണത്തിന് ഇരകളായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group