ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണം: പ്രത്യേകസംഘം അന്വേഷിക്കും..

ഊന്നുകൽ: തുടര്‍ച്ചയായ ആക്രമണം ഉണ്ടായ ഊന്നുകൽ പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളിലെ സംഭവങ്ങളെക്കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു.ആക്രമണങ്ങൾ നടന്ന ദേവാലയങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഊന്നുകൽ സ്റ്റേഷനിൽ എത്തിയ പോലീസ് മേധാവി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു സന്ദർശനം.

ആക്രമണമുണ്ടായ അംബികാപുരം സെന്റ് മേരീസ് പള്ളി, ഊന്നുകൽ കപ്പേള, നെല്ലിമറ്റം പുലിയൻപാറ പള്ളി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയശേഷം കുറ്റക്കാരെ കണ്ടുപിടിക്കുവാൻ അന്വേഷണം ഊർജിതമാക്കാനും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതലൊന്നും ഇതേക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു .
ഇതിനിടയിൽ കവളങ്ങാട് പഞ്ചായത്തിലെ ക്രൈസ്തവ ആരാധനലയങ്ങൾക്കു നേരെയുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്.ഊന്നുകൽ, പുലിയൻപാറ എന്നിവിടങ്ങളിൽ തിരുരൂപങ്ങൾക്കു നേരെ ദിവസങ്ങളുടെ ഇടവേളകള്‍ക്കിടെ വീണ്ടും ആക്രമണം നടന്നിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group