കര്‍ണാടകയില്‍ ദേവാലയത്തിനു നേരെ ആക്രമണം; ഉണ്ണീശോയുടെ തിരുസ്വരൂപം തകര്‍ത്തു

കര്‍ണാടകയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മൈസൂരുവിലെ പെരിയപട്ടണത്തിലെ സെന്റ്‌ മേരീസ് ദേവാലയമാണ് ആക്രമണത്തിനിരയായത്. ദേവാലയത്തില്‍ പുല്‍ക്കൂടിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന ഉണ്ണീശോയുടെ രൂപം അക്രമികള്‍ തകര്‍ത്തതായി പോലീസ് അറിയിച്ചു. ദേവാലയ ജീവനക്കാരാണ് കഴിഞ്ഞ ദിവസം ആക്രമണo നടന്ന വിവരം വൈദികനെ അറിയിച്ചത്.

ദേവാലയത്തിലെ പിറകിലെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ ദേവാലയത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് പറയുന്നത്.

പോലീസ് വിവിധ സംഘങ്ങളായി ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുറ്റവാളികളെ കണ്ടെത്തുവാന്‍ ദേവാലയ പരിസരത്ത് സ്ഥാപിച്ചിരുന്ന സി.സി.ടിവി ദൃശ്യങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അക്രമികള്‍ പണവും, ദേവാലയത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടിയും കൊണ്ട് പോയിരിക്കുന്നതിനാല്‍ പ്രഥമദൃഷ്ട്യാ മോഷണ ശ്രമമാണെന്നാണ് വിലയിരുത്തലെന്ന് മൈസൂരു പോലീസ് സൂപ്രണ്ട് സീമാ ലാട്കാര്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group