മണിപ്പൂരിൽ ദേവാലയത്തിന് നേരെ ആക്രമണം; അൾത്താര അഗ്നിക്കിരയാക്കി

ശാന്തമാകാതെ മണിപ്പൂർ. ഇന്നലെ വീണ്ടും കത്തോലിക്കാ പള്ളി ആക്രമിച്ച് അൾത്താര തീയിട്ടു നശിപ്പിച്ചു.

കാങ്പോക്കി ജില്ലയിലാണ് സംഭവം. മെയ്തെയ് തീവ്രവാദികൾ പള്ളിയിൽ അതിക്രമിച്ചു കടന്ന് വിശുദ്ധ വസ്തുക്കളും ബൈബിളും എടുത്തുവച്ച് അവഹേളിക്കുകയും തീയിടുകയുമാണ് ചെയ്തത്.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാങ്പോക്കി ജില്ലയിൽ പലയിടത്തും മെതെയ്കളും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുകൾ ഇപ്പോഴും തുടരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group