ക്രൈസ്തവ ദേവാലയത്തിൽ നടന്ന അക്രമണം ദൗ​ർ​ഭാ​ഗ്യ​ക​രം : പഞ്ചാബ് മു​ഖ്യ​മ​ന്ത്രി

പഞ്ചാബിലെ പറ്റിയില്‍ സ്ഥിതി ചെയ്യുന്ന ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ലെ മാ​താ​വി​ന്‍റെ രൂ​പം ത​ക​ർ​ക്കു​ക​യും കാ​ർ ക​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് സിം​ഗ് മാ​ൻ. പ​ഞ്ചാ​ബി​ന്‍റെ സാ​ഹോ​ദ​ര്യം ത​ക​ർ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലന്നും, സം​ഭ​വം അ​ന്വേ​ഷി​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യുമെന്നും പ​ഞ്ചാ​ബി ഭാ​ഷ​യി​ൽ മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ജലന്ധര്‍ രൂപതയിലുള്ള ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയം ആണ് ആക്രമിക്കപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഫാ. തോമസ്‌ പൂച്ചാലില്‍ പറഞ്ഞു. പള്ളിയില്‍ കഴിയുന്നവരുടെ സുരക്ഷയ്ക്കും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിനും മേഖലയില്‍ സമാധാനവും ശാന്തിയും ഉണ്ടാകുന്നതിനും ഇടവക മധ്യസ്ഥ കൂടിയായ പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കണമെന്നു ഫാ. പൂച്ചാലില്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

കത്തോലിക്ക ദേവാലയങ്ങളേയും, വൈദികരെയും, സന്യാസിനികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ സമീപകാലത്തായി ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group