എംപറര്‍ ഇമ്മാനുവൽ വിട്ടു പോന്ന കുടുംബത്തിന് നേരെ ആക്രമണം

കൊച്ചി :ക്രൈസ്തവ സഭാ വിശ്വാസങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചു വരുന്ന എംപറര്‍ ഇമ്മാനുവല്‍ സീയോണ്‍ ട്രസ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ചു പോന്ന മുരിയാട് സ്വദേശി ഷാജിയുടെ കുടുംബത്തിന് നേരെ ആക്രമണം.

എംപറര്‍ ഇമ്മാനുവല്‍ ധ്യാന കേന്ദ്രത്തിനു സമീപം വച്ചായിരുന്നു കാറില്‍ വരികയായിരുന്ന തന്നെയും കുടുംബത്തെയും സ്ത്രീകള്‍ അടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ചതെന്ന് ഷാജിയും കുടുംബവും നല്‍കിയ പരാതിയില്‍ പറയുന്നു.

മുരിയാടുള്ള സീയോണ്‍ ട്രസ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ചു പോന്ന തന്നെയും കുടുംബത്തെയും നിരന്തരം കള്ളക്കേസുകള്‍ നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്നായിരുന്നു ആക്രമണമെന്നും ഷാജി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു സംഭവം.ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ ഷാജി മക്കളായ സാജന്‍, ഷാരോണ്‍, സാജന്റെ ഭാര്യ ആഷ്ലിന്‍ തുടങ്ങീയവര്‍ക്ക് പരിക്കേറ്റു.ബന്ധുക്കളും ഊട്ടി സ്വദേശികളുമായ മാറാട്ടുകളത്തില്‍ എഡ്വിന്‍, അന്‍വിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമണമുണ്ടാകുമെന്ന ഭീഷണി നേരത്തെ ട്രസ്റ്റില്‍ നിന്ന് ഫോണ്‍ മുഖാന്തിരം ലഭിച്ചിരുന്നുവെന്നും ഷാജി വ്യക്തമാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group