വൈദികന് നേരെ ആക്രമണം..

സ്കോട്ട്‌ലാൻഡ് : പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന വൈദികന് നേരെ ആക്രമണം. സെന്റ് ആൻഡ്രൂസ് ആൻഡ്
എഡിൻബർഗ് അതിരൂപതയിലെ സെന്റ്.മേരീസ് കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൈദികനു നേരെയാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്. സമാനമായ സംഭവങ്ങൾ രാജ്യത്ത് ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു ഫാദർ ജാമി മക്ക് മോറിയാണ് ആക്രമിക്കപ്പെട്ടത്.പുരോഹിതന്റെ അടുത്തെത്തിയ അക്രമി പുരോഹിതൻ ആണോ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ഗ്ലാസ് ബോട്ടിൽ കൊണ്ട് തലയ്ക്ക് അടിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് പുരോഹിതൻ രക്ഷപ്പെട്ടത്.
5.5 മില്യൻ വരുന്ന ജനസംഖ്യയുള്ള രാജ്യത്ത് ന്യൂനപക്ഷമായ കത്തോലിക്കർ 16 ശതമാനം മാത്രമാണ് ഉള്ളത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group