കോതമംഗലം: പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ മാതാവിന്റെ തിരുസ്വരൂപം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഇടവക സമൂഹം.
ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.ക്രൈസ്തവ സംസ്‌കാരത്തില്‍ അടിയുറച്ചുള്ള സമാധാനപൂര്‍വമായ പ്രതിഷേധ പ്രതികരണമാണ് അതിക്രമത്തിനെതിരേ ഉദ്ദേശിക്കുന്നതെന്ന് ഇടവക വികാരി ഫാ. പോള്‍ ചൂരത്തൊട്ടി വ്യക്തമാക്കി. നന്മയ്ക്കെതിരെയുള്ള തിന്മകളുടെ ആക്രമണത്തെ പക്വതയോടെ പ്രാര്‍ത്ഥനയില്‍ അടിയുറച്ച് നേരിടുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
ഇത്തരം അതിക്രമങ്ങള്‍കൊണ്ട് തകരുന്നതല്ല കത്തോലിക്കാ സഭയും വിശ്വാസവും. 15ന് ഇടവകയില്‍ പ്രാര്‍ഥനാദിനമായി ആചരിക്കും. പ്രതിഷേധ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി റവ. ഡോ. തോമസ് ചെറുപറന്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം ഫോറോനാ പ്രസിഡന്റ് സണ്ണി കടൂത്താഴെ, പാരിഷ് കൗണ്‍സില്‍ അംഗം ജോര്‍ജുകുട്ടി നെല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റ്റിമാരായ ബെന്നി പഴയിടം, പോളി തെങ്ങുംകുടിയില്‍ തുടങ്ങിയവർ നേതൃത്വം നല്‍കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group