കൊച്ചി:ക്രൈസ്തവ സമൂഹത്തിനും സ്ഥാപനങ്ങൾക്കും എതിരെ മനപ്പൂർവ്വം അക്രമണങ്ങൾ നടത്തുന്നവരെ ഒറ്റക്കെട്ടായി നേരിടുമെന്ന് ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ.
കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു.
അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ എന്നിവരും വൈദികസമിതി പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, ജാഗ്രതാസമിതി, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ, കത്തോലിക്കാ കോൺഗ്രസ്, വിശ്വാസപരിശീലനവിഭാഗം, കാർപ്, യുവദീപ്തി-കെ.സി.വൈ.എം. തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് അത്മായരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group