ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

ന്യൂഡൽഹി : ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്റെ റിപ്പോർട്ട്
ഈ വര്‍ഷത്തിന്റെ തുടക്കം മുതലേ ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു ‘ദി ഗാര്‍ഡിയന്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഖോലി ജില്ലയിലെ അന്‍പത്തിയഞ്ചുകാരനായ തമേഷ് വാര്‍ സാഹുവിന്റെ കുടുംബം ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായത് സമീപകാലത്താണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ ഏതാണ്ട് നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ സാഹുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തിന്റെ മകനെ മര്‍ദ്ദിക്കുകയും ബൈബിളുകള്‍ നശിപ്പിക്കുകയും ചെയ്തതിനു പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സാഹുവിന്റെ കുടുംബത്തിന് പുറമേ അന്നേ ദിവസം നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന ഛത്തീസ്ഗഡില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ ക്രൈസ്തവർ തുടരെ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലെ മതേതരത്വത്തിന് തന്നെ ഭീഷണിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group