കോട്ടയം:കഴിഞ്ഞ കുറച്ചു കാലങ്ങളിലായി ഇന്ത്യയിൽ സന്യസ്തർക്കും മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും എതിരേ നടക്കുന്ന അക്രമങ്ങൾ അപലപനീയവും സാമൂഹിക വിപത്തും ആണെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി.
ഭാരതത്തിലെ അവികസിത മേഖലകളിൽ മരുന്നും വിദ്യയും ഒരുപോലെ പ്രദാനം ചെയ്ത് എല്ലാ വിഭാഗം ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് മിഷനറി സമൂഹത്തിൽ നിന്ന് ഭാരതത്തിൽ ഇതുവരെ ലഭ്യമായിട്ടുള്ളത്.
എന്നാൽ ഇതൊന്നും കാര്യമാക്കാതെ ക്രൈസ്തവ മതവിഭാഗത്തിൽ പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതി ശരിയല്ലെന്നും സമിതി ആരോപിച്ചു.
ഇത് അവസാനിപ്പിക്കുക തന്നെ വേണം. ഇതിനായി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്ന് ത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group