ക്യൂബയിൽ വൈദികർക്കും സന്യസ്തർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു..

ക്യൂബയിൽ വൈദികർക്കും സന്യസ്തർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്.

ക്യൂബയിൽ പ്രഖ്യാപിച്ച സമാധാനപരമായ പ്രതിഷേധങ്ങളെ പരാജയപ്പെടുത്താൻ ക്യൂബൻ സ്വേച്ഛാധിപത്യ ഭരണകൂടം തെരുവുകളിൽ സൈനികവൽക്കരണം ആരംഭിച്ചതിനെ തുടർന്നാണിത്. നവംബർ 15, 16 തീയതികളിലായി ഈ സൈനിക ആക്രമണത്തിന് ഇരകളായത് ഒരു കത്തോലിക്കാ പുരോഹിതനും സന്യാസിനിയുമാണ്. ഇവരെ യാത്രക്കിടെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

നവംബർ 16 ചൊവ്വാഴ്ച, പ്രാദേശിക സമയം രാവിലെ ഒൻപതു മണിയോടെ ഒരു ചാരനിറത്തിലുള്ള കാർ തന്നെ പിന്തുടരുന്നതായി കാമഗ്വുയി അതിരൂപതയിൽ നിന്നുള്ള വൈദികൻ ഫാ. റോളാൻഡോ മോണ്ടെസ് പറഞ്ഞു.വൈദികർക്കെതിരായ പീഡനത്തിനു പുറമേ, ക്യൂബയിലെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്യാസിനിക്കും സമാനമായ അനുഭവമുണ്ടായി. സി. നാഡീസ അൽമേഡ മിഗുവൽ നവംബർ 15 ന് വൈകുന്നേരം 5.30 -ഓടെ തെരുവിലൂടെ നടക്കുമ്പോൾ 13 പേരടങ്ങുന്ന സംഘം തന്നെ സമീപിച്ച് ഉപദ്രവിച്ചതായി സിസ്റ്റർ വെളിപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group