കോഴിക്കോട്: പണവും വീടും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 40 ദിവസത്തിലധികം മുസ്ലിം മത പഠന കേന്ദ്രത്തിൽ പാർപ്പിച്ച യുവതി ഒടുവിൽ കൊടിയ പീഡനങ്ങൾ നേരിട്ടതിനുശേഷം ക്രിസ്ത്യൻ മതത്തിലേക്കുതന്നെ തിരിച്ചെത്തിയതായി പ്രമുഖ മാധ്യമമായ ദീപിക റിപ്പോർട്ട് ചെയ്യുന്നു.കോഴിക്കോട്ടെ മുസ്ലിം മതപഠന കേന്ദ്രത്തിൽനിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഷിനി എന്ന യുവതിയുടെ മനം മാറ്റം.
തേഞ്ഞിപ്പലം കോഹിനൂർ മേഖലയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെ 2020 ജൂണ്‍ എട്ടിനാണ് 25 ലക്ഷം രൂപ നൽകാമെന്നും വീട് നിർമിച്ചു നൽകാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മതം മാറ്റാൻ കൊണ്ടു പോയതെന്നു യുവതി വ്യക്തമാക്കിയതായി സഹോദരൻ പറഞ്ഞു. ഇവരുടെ 13 വയസുള്ള ആണ്‍കുട്ടിയെയും മതം മാറ്റാൻ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.
തെറ്റുപറ്റി പോയെന്നും ക്ഷമിക്കണമെന്നും പറഞ്ഞതിനാൽ സഹോദരിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സഹോദരൻ പറഞ്ഞു. തേഞ്ഞിപ്പലം നീരോൽപ്പാലത്തെ ക്വാർട്ടേഴ്സിലാണ് മത പഠന കേന്ദ്രത്തിൽ നിന്നു തിരിച്ചെത്തിയ യുവതിയും കുട്ടിയും താമസിച്ചിരുന്നത്. മതം മാറ്റാൻ കൂട്ടു നിന്നവർ ഇവിടെ സിസി ടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group