പ്രശസ്ത ദൈവാലയത്തിലെ തിരുസ്വരൂപം നശിപ്പിക്കാൻ ശ്രമം

ജറുസലേമിലെ പ്രശസ്ത ദൈവാലയത്തിനു നേരെ ആക്രമണം. ചര്‍ച്ച് ഓഫ് ദി ഫ്‌ളാജെല്ലെഷനിലാണ് ആക്രമണം നടന്നത്.

ദൈവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ രൂപം നശിപ്പിക്കാനും, ദേവാലയം വികൃതമാക്കാനും അമേരിക്കയിൽ നിന്നുള്ള വിനോദസഞ്ചാരിയാണ് ശ്രമിച്ചത്.

ക്രിസ്തീയ വിശ്വാസ പാരമ്പര്യമനുസരിച്ച് യേശുവിന്റെ പീഡാനുഭവ വേളയില്‍ ചാട്ടവാറടിയേറ്റ സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട ദൈവാലയമാണിത്. കൂടാതെ യേശുവിനെ കുരിശില്‍ തറച്ച ഗാഗുല്‍ത്ത മലയിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ദൈവാലയം കൂടിയാണിത്. അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും പ്രശസ്തമാണ് ചര്‍ച്ച് ഓഫ് ദി ഫ്‌ളാജെല്ലെഷന്‍. യേശുവിന്റെ ദൈവാലയ സമര്‍പ്പണ തിരുനാള്‍ ദിനത്തിൽ പ്രസ്തുത ദൈവാലയത്തിലെത്തിയ സന്ദര്‍ശകന്‍ അവിടെ ഉണ്ടായിരുന്ന യേശുവിന്റെ ഒരു രൂപം തട്ടി മറിച്ചിട്ട് നശിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ വിനോദസഞ്ചാരിയാണ് പ്രസ്തുത നശീകരണ പ്രവൃത്തി ചെയ്തത് എന്നാണ് ഇസ്രായേല്‍ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. അറസ്റ്റ് ചെയ്യുന്ന സമയത്ത് ജെറുസലേം ഒരു പുണ്യ നഗരമാണ് അതുകൊണ്ട് ഇവിടെ രൂപങ്ങള്‍ പാടില്ല തുടങ്ങിയ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരുന്നുവെന്നും പോലീസ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group