അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ടൾസ കത്തീഡ്രൽ ദേവാലയത്തിന് നേരെ ആക്രമണം. കൈയിൽ വാളുമായി എത്തിയ ഒരാൾ ദേവാലയത്തിലെ ഒരു ജീവനക്കാരനെ ആക്രമിക്കുകയും, ദേവാലയം അഗ്നിക്കിരയാക്കാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിക്ക് ആക്രമണം നടന്ന സമയത്ത് കുട്ടികളും ദേവാലയ പരിസരത്ത് ഉണ്ടായിരുന്നതായി ടൾസയിലെ പോലീസ് മേധാവി വെൻഡൽ ഫ്രാങ്ക്ലിൻ ട്വീറ്റ് ചെയ്തു. അക്രമിയെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. റോൺ നോട്ട്സൺ എന്ന ജീവനക്കാരനാണ് അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ പരിക്കേറ്റതെന്ന് കത്തീഡ്രൽ റെക്ടർ ഫാ. ഗാരി കാസ്റ്റിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group