സഭയുടെ ഉറച്ച തീരുമാനങ്ങളെ വെല്ലുവിളിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ല : ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍.

സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ച തീരുമാനങ്ങളെ വെല്ലുവിളിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ലന്നും, ഇത്തരം വെല്ലുവിളികൾ നിരന്തരം ഉയർത്തുന്നവർ സഭയുടെ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി കുടുംബക്ഷേമ പദ്ധതികള്‍ പാല രൂപതാധ്യക്ഷനായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് ഏറെ സ്വാഗതാര്‍ഹവും മാതൃകാപരവുമാണെന്നും, ഇത്തരം ഉറച്ച പ്രഖ്യാപനങ്ങളും തുടര്‍നടപടികളും കത്തോലിക്കാസഭയുടെ കരുത്തും പ്രതീക്ഷയും സഭാസമൂഹത്തിന്റെ ഭാവിയിലേയ്ക്കുള്ള കരുതലുമാണെന്നും അദ്ദേഹം പറഞ്ഞു.സഭാപിതാക്കന്മാര്‍ സഭയിലെ മക്കള്‍ക്കു നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യേണ്ട കാര്യമില്ലന്നും ഇത്തരം സഭാവിഷയങ്ങള്‍ പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ പിന്നിലുള്ള സഭാവിരുദ്ധ കേന്ദ്രങ്ങളുടെ ആസൂത്രിത അജണ്ടകള്‍ എതിര്‍ക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group