ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ പാകിസ്ഥാനിൽ നടപ്പിലാക്കിയ മതനിന്ദ നിയമത്തിന്റെ മറവിൽ
ആതുര സേവന മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന നഴ്സുമാർക്കു നേരെ വധശ്രമത്തിന്
മുതിരുകയും വ്യാജ മതനിന്ദാക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.
പാകിസ്ഥാനിലെ ഫൈസാബാദിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ട മരിയും ലാൽ ന്യൂവിഷ് അരുജ് എന്നാ നേഴ്സുമാർക്കെതിരെ ണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആശുപത്രി ചുമരിൽ ഉണ്ടായ പഴയ ഖുർആൻ വചനങ്ങൾ നീക്കംചെയ്യാൻ സീനിയർ നേഴ്സിന്റെ നിർദ്ദേശമനുസരിച്ച് ഖുർആൻ വചനങ്ങൾ അവിടെനിന്ന് മാറ്റി എന്നതാണ് ഇവർ ചെയ്ത കുറ്റം.ഇതേ തുടർന്ന് ആശുപത്രിയിലെ ഒരു മുസ്ലിം ജീവനക്കാരൻ ഖുർആനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഇവർക്കെതിരെ വധശ്രമം നടത്തുകയും ചെയ്തു.
ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും മതനിന്ദ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമാ യിരുന്നു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group