ക്രൈസ്തവ വിരുദ്ധ നിലപാടുമായി വീണ്ടും പിണറായി സർക്കാർ.ക്രൈസ്തവരുടെ പ്രധാന തിരുനാൾ ദിവസമായ ദുക്റാന തിരുനാൾ ഞായറാഴ്ച ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവിട്ടു കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ ക്രൈസ്തവ വിരുദ്ധ സമീപനം. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിലെ ഫയലുകളും തപാലുകളും തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ ജൂലൈ മൂന്നിന് ഹാജരാകാൻ ജീവനക്കാർക്ക് നിർദ്ദേശം നല്കിയിരിക്കുന്നത്. വകുപ്പിലെ ഭരണവിഭാഗം ചീഫ് എൻജിനീയറാണ് ഇതു സംബന്ധിച്ച് ഉത്തരവ് നൽകിയിരിക്കുന്നത്.
കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ് ജൂലൈ 3. അന്നേ ദിവസം ജോലിക്ക് ഹാജരാകാൻ ഉത്തരവിറക്കിയത് ക്രൈസ്തവർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതിഷേധം മേലധികാരികളെ അറിയിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group