Attitude to service is declining these days: Cardinal Pietro Parolin
സ്ട്രാസ്ബർഗ്/ ഫ്രാൻസ് : പരസ്പര സേവാനാരൂപിയിൽ യൂറോപ്പിനെ പണിതുയർത്തുകയെന്ന അതിന്റെ സ്ഥാപകരുടെ സ്വപ്നമായിരിക്കണം യൂറോപ്യൻ സമിതിയുടെ ദൗദത്യത്തിന്റെ മൂലക്കല്ല് എന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (CARD,PIETRO PAROLIN). മനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രിക ലക്ഷ്യംത്തിന്റെ പുനരാവിർഭാവത്തിന് സംഭാവനചെയ്യാൻ നമുക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ സമിതിയിൽ പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകന്റെ സാന്നിധ്യം 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ച് ഈ സമിതിയിലെ മന്ത്രിമാരുടെയും ഇതര വിഭാഗങ്ങളുടെയും കാര്യാലയത്തിന്റെ ഉന്നതപ്രതിനിധികളെ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ വച്ച് വ്യാഴാഴ്ച സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണതയാണ് ഇന്ന് ലോകത്തിൽ കൂടുതൽ കാണുന്നതെന്ന വസ്തുതയും കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. പരിശുദ്ധസിംഹാസാനം എന്നും മുൻഗണന നൽകുന്നത് മാനവ ഔന്നത്യത്തിനാണെന്നും ഇത് ഫ്രാൻസീസ് പാപ്പായുടെ സഹോദര്യത്തെയും സാമൂഹ്യമൈത്രിയെയും അധികരിച്ചുള്ള “ഫ്രത്തേല്ലി തൂത്തി” (“Fratelli Tutti”) എന്ന പുതിയ ചാക്രികലേഖനത്തിൽ സുവ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രിക ലക്ഷ്യത്തിന്റെ പുനരാവിർഭാവത്തിന് സംഭാവനചെയ്യാൻ നമുക്കാകുമെന്നും കർദ്ദിനാൾ പരോളിൻ “ഫ്രത്തേല്ലി തൂത്തി” എന്ന ചാക്രികലേഖനത്തിലെ ആശയങ്ങളുടെ വെളിച്ചത്തിൽ പ്രസ്താവിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group