ഓഗസ്റ്റ് 26:വിശുദ്ധ സെഫിരിനൂസ്..

വിശുദ്ധ സെഫിരിനൂസ് റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാ ജനിച്ചു.
ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച്‌ ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തിയോഡോട്ടസ് എന്നയാള്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മകനല്ല എന്ന തന്റെ വാദം പ്രചരിപ്പിക്കുകയും, കൂടാതെ സ്വന്തം സഭ സ്ഥാപിക്കുകയും, ശമ്പളത്തില്‍ ഒരു മെത്രാനെ നിയമിക്കുകയും ചെയ്തു. നതാലിയൂസ് എന്നായിരുന്നു ആ മെത്രാന്റെ നാമം. അതിനു മുന്‍പായി സത്യ ദൈവത്തിലുള്ള തന്റെ വിശ്വാസം തുറന്ന് പറഞ്ഞതിന് ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു നതാലിയൂസ്.

ഐതീഹ്യമനുസരിച്ച്, തനിക്ക്‌ വേണ്ടി സഹനമനുഭവിച്ച ആരും സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നത് യേശു ആഗ്രഹിക്കാത്തതിനാല്‍, നതാലിയൂസിനുണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും തിയോഡോട്ടസിനൊപ്പം ചേര്‍ന്നതില്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്തു. സത്യപ്രകാശം കണ്ട നതാലിയൂസ് വിശുദ്ധ സെഫേരിയൂസിനോട് മാപ്പപേക്ഷിച്ചു. ആഴമായ അനുതാപം പ്രകടിപ്പിച്ച നതാലിയൂസിനെ മെത്രാന്‍ സഭയില്‍ തിരിച്ചെടുത്തു. തുടർന്ന് അദ്ദേഹം ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തുവെന്നും ഭൗതീക ശരീരം അപ്പിയന്‍ മാര്‍ഗ്ഗത്തിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായും പറയപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group