സെന്റ് മേരി മക്കിലോപ്പിന്റെ വിശുദ്ധികരണത്തിന്റെ പത്താം വാർഷികം ഓസ്‌ട്രേലിയയിൽ ആഘോഷിക്കും

സെന്റ് മേരി മക്കിലോപ്പിന്റെ വിശുദ്ധികരണത്തിന്റെ പത്താം വാർഷികം ഓസ്‌ട്രേലിയയിൽ ആഘോഷിക്കും.

#Australia celebrates the tenth anniversary of the canonization of St. Mary McClellan.

ബെൽജിയം: ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഏക വിശുദ്ധയായ സെന്റ് മേരി മക്കിലോപ്പിന്റെ വിശുദ്ധികരണത്തിന്റെ പത്താം വാർഷികം ഈ വർഷം ആഘോഷിക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും സ്കൂളുകളും അനാഥാലയങ്ങളും ഓസ്‌ട്രേലിയയിൽ സ്ഥാപിച്ചത് ഈ വിശുദ്ധയാണ്. ഡിസംബർ 4 -ന് സെന്റ് മേരി മക്കിലോപ്പിന്റെ ജീവിതത്തെപറ്റിയുള്ള ഒരു വെബിനാർ ഓസ്‌ട്രേലിയൻ അംബാസിഡർ തയ്യാറാക്കിയിരുന്നു. ഓസ്‌ട്രേലിയൻ സന്യാസിനിയായ ഈ വിശുദ്ധ ഇന്നും സഭയിലെ വനിതാ നേതാക്കൾക്ക് മാതൃകയാണെന്ന് അംബാസിഡർ പറഞ്ഞു. ജോസഫൈറ്റ് സന്യാസിനി സമൂഹത്തിന് രൂപം നൽകിയ വിശുദ്ധ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി “ഒരു ആവിശ്യവും സ്വപ്നവും അതിനായി പ്രവർത്തിക്കാതെ പ്രായോഗികമാവുകയില്ല”.

1842 ൽ ഇപ്പോഴത്തെ മെൽബണിലെ സ്കോട്ടിഷ് കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് ജനിച്ച എട്ട് മക്കളിൽ ആദ്യത്തെയാളാണ് മക്കിലോപ്. തുടർച്ചയായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച ഈ കുടുംബത്തിന് ഇടക്കിടക്ക് താമസം മാറേണ്ടിവന്നു. ചെറുപ്പം മുതൽ സെന്റ് മേരിക്ക് ഒരു മത സഹോദരിയായി ജീവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ കുടുംബത്തെ പരിപാലിക്കാനുള്ള പരിപൂർണ ഉത്തരവാദിത്തം അവർക്കുണ്ടായിരുന്നു. നിരവധിയായ പരിമിതികൾ നേരിട്ട വിശുദ്ധ പാവപ്പെട്ടവർക്കിടയിൽ നിരവധിയായ സഹായങ്ങൾ എത്തിച്ചിരുന്നു. രാജ്യത്തെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കാൻ കുറച്ച് പുരോഹിതന്മാർ മാത്രമായിരുന്നു ഉണ്ടായിരുന്നത് . വിദ്യാഭ്യാസമേഖല തികച്ചും നിലവാരമില്ലാത്തതും പരിമിതമായിരുന്നു.

ഓസ്‌ട്രേലിയയിലെ കത്തോലിക്കാ ഗ്രാമീണ ദരിദ്രർക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെക്കുറിച്ച് മേരി സ്വപ്നം കണ്ടിരുന്നു. ആത്മീയ ഡിറക്ടറുടേയും ഉപദേശകന്റെയും സഹായത്തോടെ ഓസ്‌ട്രേലിയയിൽ ഗ്രാമപ്രദേശങ്ങളിൽ ഒരു സഹോദരിമാരുടെ സഭ സ്ഥാപിക്കാൻ വിശുദ്ധ പദ്ധതി ആവിഷ്കരിച്ചു. 1866 ൽ ഓസ്‌ട്രേലിയയിലെ പെനോള എന്ന ചെറുപട്ടണത്തിൽ അവർ പ്രവർത്തനമാരംഭിച്ചു. വിശുദ്ധയുടെ സഹോദരിമാർ ഓസ്‌ട്രേലിയയിലുടനീളം നിരവധി സ്കൂളുകളും അനാഥാലയങ്ങളും സ്ഥാപിച്ചു അതിൽ ബുഫ് പ്രദേശങ്ങളും ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയുടെ വിദ്യാഭ്യാസത്തിലും സാമ്പത്തിക മേഖലയിലെ ഉന്നമനത്തിനും നിരവധി പ്രവർത്തനങ്ങൾ ഇന്നും വിശുദ്ധ മേരി മക്കിലോപ്പിന്റെ സഹോദരിമാർ തുടരുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group