മെൽബൺ:ഓസ്‌ട്രേലിയയില്‍ ആരംഭിചിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിൽ വിശ്വാസികൾക്ക് നിര്‍ദേശങ്ങളുമായി മെല്‍ബണ്‍ സിറോ മലബാര്‍ ബിഷപ് മാര്‍ ബോസ്‌കോ പൂത്തൂര്‍.സെന്‍സസ് വിവരങ്ങള്‍ കൈമാറുമ്പോള്‍ സീറോ മലബാര്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വീഡിയോ സന്ദേശവും സര്‍ക്കുലറും ബിഷപ്പ് പുറപ്പെടുവിച്ചു. വീട്ടിലെ സംസാരഭാഷ ഏതെന്നാണ് സെന്‍സസ് ചോദ്യാവലിയിലെ ഇരുപതാമത്തെ ചോദ്യത്തിന് മലയാളം എന്നു തന്നെ എഴുതണമെന്നു ബിഷപ് ആഹ്വാനം ചെയ്തു. മള്‍ട്ടി കള്‍ച്ചറല്‍ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന അവസരങ്ങളില്‍ ഇത് പ്രധാനപ്പെട്ടതാണെന്നും, നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അര്‍ഹമായ അംഗീകാരം ലഭിക്കണമെങ്കില്‍ മലയാളമാണ് സംസാരഭാഷയെന്ന് സെന്‍സസില്‍ രേഖപ്പെടുത്തണമെന്നും ഭാഷാപഠനത്തിന് ഭാവിയില്‍ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുന്നതിന് ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു .മതം ഏതെന്നാണ് എന്ന് 23-ാമത്തെ ചോദ്യംത്തിന് സിറോ മലബാര്‍ കാത്തലിക് എന്നു കൃത്യമായി രേഖപ്പെടുത്തണമെന്നു ബിഷപ് ഓര്‍മിപ്പിച്ചു. എങ്കിലേ സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന് അര്‍ഹമായ അംഗീകാരവും പ്രാതിനിധ്യവും ഭാവിയില്‍ നിയമപരമായി ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.അതിരൂപതയുടെ കീഴില്‍ വരുന്ന പള്ളികളിലും കുടുംബ കൂട്ടായ്മയിലും ഭക്ത സംഘടനകളുടെ യോഗങ്ങളിലും, മാധ്യമങ്ങളിലും ഇക്കാര്യം വിശ്വാസികളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും ബിഷപ് അറിയിച്ചു. ഇതിനായി വൈദികരെയും ഇടവക കമ്മിറ്റിക്കാരെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group