ആദിവാസി കുട്ടികളുടെ ആത്മഹത്യാനിരക്കിലെ വർധനവിൽ ആശങ്ക അറിയിച്ച് സഭാനേതൃത്വം.

ഓസ്‌ട്രേലിയയിലെ കുട്ടികൾക്കിടയിൽ, പ്രത്യേകിച്ച് ടോറസ് ദ്വീപിലെയും ആദിവാസി സമൂഹത്തിലേയും കുട്ടികൾക്കിടയിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നതിൽ സഭാനേതൃത്വം ആശങ്ക അറിയിച്ചു.

2016 മുതലുള്ള കാലയളവിൽ, ടോറസ് കടലിടുക്ക് ദ്വീപിലെയും, ഓസ്‌ട്രേലിയയിലെയും ആദിവാസിസമൂഹത്തിലേതുമായ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ പ്രധാനമരണകാരണം ആത്മഹത്യയാണെന്ന് സ്ഥിതിവിവരപ്പട്ടികകൾക്കായുള്ള ഓസ്‌ട്രേലിയയുടെ ഓഫിസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ സഭാനേതൃത്വം ആശങ്ക അറിയിച്ചത്.

2020 ൽ മാത്രം ആദിവാസിസമൂഹത്തിൽപ്പെട്ട 223 പ്രായപൂർത്തിയാകാത്ത ആളുകളാണ് ആത്മഹത്യാ ചെയ്തതെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ക്യൂൻസ്ലാൻഡിലാണ് കൂടുതൽ കുട്ടികൾ സ്വയം ജീവനൊടുക്കിയത്,ഇവിടെ കഴിഞ്ഞ ഒരു വർഷം മാത്രം 70 പ്രായപൂർത്തിയാകാത്തവർ ജീവൻ വെടിഞ്ഞു. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയ എന്ന രാജ്യത്തിന് തന്നെ ഇതൊരു നാണക്കേടാണെന്ന് ഈ നിരക്കുകളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ കത്തോലിക്കാസഭയുടെ സാമൂഹ്യസേവനവിഭാഗം പ്രതികരിച്ചു. തദ്ദേശീയരായ ആളുകൾ, അവരുടെ പ്രശ്നങ്ങൾ തങ്ങളോട് പറയുന്നത് കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കാൻ നാം തയ്യാറാകണമെന്ന് കത്തോലിക്കാ സാമൂഹ്യസേവനവിഭാഗം ചെയർമാൻ ഫാദർ ഫ്രാൻസിസ് സള്ളിവൻ അഭിപ്രായപ്പെട്ടു. തക്കസമയത്ത് ചികിത്സ ലഭിക്കാത്ത മനസികാരോഗ്യപ്രശ്നങ്ങൾ, കുട്ടിക്കാലത്ത് നേരിടേണ്ടിവന്നിട്ടുള്ള പീഡനങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയിൽനിന്നുള്ള ആഘാതങ്ങൾ പോലെയുള്ള കാരണങ്ങൾ മറ്റ് ഓസ്‌ട്രേലിയൻ ജനതയെപ്പോലെ സഹിക്കുന്നതിന് പുറമെ, തങ്ങളുടെ ഭൂമിയും സംസ്കാരവും നഷ്ടപ്പെടൽ, തലമുറകളുടെ വ്യത്യാസം ഉണ്ടാക്കുന്ന ആഘാതം, വംശീയത, സാമൂഹികവിവേചനം പോലെയുള്ള തിന്മകൾ ആദിവാസികളായ ആളുകൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group