കോടതി വിലക്ക് ലംഘിച്ചത്തിന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് : 11 ലക്ഷം ഡോളര്‍ പിഴ

മെല്‍ബണ്‍: കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ കുറ്റാരോപിതനായ 2018-ലെ കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കോടതി വിലക്ക് ലംഘിച്ചതിനാണ് 12 മാധ്യമങ്ങള്‍ക്ക് 11 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 55000000 ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്. തീർത്തും കെട്ടിച്ചമച്ച ഈ കേസിൽ നിര്ണായകവും സത്യസന്ധവുമായ വിധിയാണ് കര്‍ദിനാളിനു അനുകൂലമായത്. റൂപര്‍ട്ട് മര്‍ഡോക്ക് ന്യൂസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ന്യൂസ്.കോം.എയു വെബ്‌സൈറ്റ്, ഡെയ്ലി ടെലിഗ്രാഫ് ദിനപത്രം എന്നിവയ്ക്ക് 4,30,000 ഡോളറാണ് പിഴ ചുമത്തിയത്. ണയന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ദി ഏജ് പത്രത്തിനും ചാനല്‍ ണയനും 6,00,000 ഡോളര്‍ പിഴ ചുമത്തി. കത്തോലിക്ക സഭയെ കരിതേക്കാൻ കിട്ടിയ അവസരങ്ങൾ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും കര്‍ദിനാളിനെക്കുറിച്ചു നിറം പിടിപ്പിച്ച കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു . കര്‍ദിനാള്‍ പെല്ലിന്റെ പേര് നേരിട്ടു പറയാതെ, കോടതി വിലക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കിയത്.സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു (സുഭാഷിതങ്ങള്‍ 11:3). എന്ന വചനം ഇവിടെ നിറവേറുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group