വോട്ട് ബാങ്ക് ലക്ഷ്യം വച്ചും, അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി സര്‍ക്കാര്‍ കേരള സമൂഹത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
വിവിധ മതങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സമൂഹത്തിൽ നിലനില്‍ക്കുമ്പോഴും സാഹോദര്യവും സമാധാനവും പുലര്‍ത്തുന്ന കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും പൈതൃകവും അഭിമാനമേകുന്നു. എന്നാലിന്ന് മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന നിരീശ്വരവാദ അജൻഡകള്‍ സാക്ഷര കേരളത്തില്‍ വളർന്നുവരുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭരണനിര്‍വഹണ വീഴ്ചകള്‍ മറയ്ക്കാന്‍ മതവിശ്വാസങ്ങളെ വെല്ലുവിളിച്ച് സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനും ജനങ്ങളെ തെരുവിലിറക്കി തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ആസൂത്രിതമായ അജൻഡകൾക്കെതിരേ പൊതുമനഃസാക്ഷി ഉണരണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group