യുദ്ധത്തിന്റെ കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഉക്രൈൻ അതിർത്തിയിലെ അഭയാർത്ഥികളെ സന്ദർശിച്ച് റോമിലെ സഹായ മെത്രാനായ മോൺസിഞ്ഞോർ ബെനോനി അംബരസ്. ഇറ്റാലിയൻ കാരിത്താസ് പ്രതിനിധി സംഘത്തോടൊപ്പം മാർച്ച് 11 മുതൽ 15 വരെയാണ് അദ്ദേഹo സന്ദർശനം നടത്തുക.
റൊമാനിയ, മോൾഡോവ, പോളണ്ട് എന്നിവയുമായി അതിർത്തി പങ്കിടുന്ന ഉക്രൈനിലെ ചില അഭയാർത്ഥി കേന്ദ്രങ്ങളാണ് ഇവർ സന്ദർശിക്കുന്നത്. ഈ സന്ദർശനം മാർപാപ്പയുടെ പ്രത്യേക കരുതൽ വ്യക്തമാക്കുന്നുവെന്ന് ഇറ്റലിയിലെ കാരിത്താസ് സംഘടന അറിയിച്ചു. യുദ്ധഭൂമിയിലെ ഇരകളോടും അവരെ സഹായിക്കാൻ എല്ലാ ദിവസവും അശ്രാന്തമായി പ്രവർത്തിക്കുന്നവരോടും അവർ തനിച്ചല്ലെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാരിത്താസ് ഇറ്റാലിയൻ പ്രതിനിധി സംഘം ഡയറക്ടർ ഫാ. മാർക്കോ പാഗ്നിയല്ലോ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group