മതപരിവർത്തന നിരോധന നിയമ മറവില്‍ ജയിലിൽ അടച്ച 11 ക്രൈസ്തവ വിശ്വാസികളെ ബാഹ്റാ ജില്ലയിലെ കോടതി ജാമ്യത്തിൽ വിട്ടു. ജൂലൈ 17നാണ് പാസ്റ്ററായ ബാബു റാമും, മറ്റ് പത്തു പേരും ജയിൽ മോചിതരായത്. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്‌ദള്‍ നൽകിയ പരാതികളെ തുടർന്നു ജൂലൈ ഏഴാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾക്ക് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രാർത്ഥനാ ഹാളിലെത്തിയ സംഘടനയിലെ പ്രവർത്തകർ പാസ്റ്ററും, കൂടെയുള്ളവരും മതപരിവർത്തനം നടത്തുകയാണെന്നു ആരോപിക്കുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കാതെ തന്നെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
നിയമവിരുദ്ധമായ ഒത്തുചേരൽ, ഗൂഢാലോചന, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തങ്ങളുടെ സഹോദരങ്ങൾ ജയിൽ മോചിതരായതിൽ അതീവ സന്തോഷമുണ്ടെന്ന് നിയമയുദ്ധം നടത്തിയ സാമൂഹ്യപ്രവർത്തകനായ ദിനാനാഥ് ജയസ്വാൾ പറഞ്ഞു. 13 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും അവർക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group