ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

കൊച്ചി : ഇന്ന് അര്‍ധരാത്രി മുതൽ കേരളത്തിൽ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് നിരോധനം.

സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം ജൂലൈ മുപ്പത്തിയൊന്ന് വരെ അടച്ചിടും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല.

മത്സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവത്കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടുത്തത്തിനാണ് വിലക്ക്.

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി കടലില്‍പോയ മിക്ക ബോട്ടുകളും തീരത്തേക്ക് മടങ്ങിയെത്തി.ചെറിയ വളളങ്ങള്‍ക്കും മറ്റും മീന്‍പിടിക്കുന്നതിന് വിലക്കില്ല.സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group