മണിപ്പൂരി യുവജനങ്ങള്‍ക്ക്‌ സഹായഹസ്തവുമായി ബാംഗ്ലൂര്‍ ആർച്ച് ബിഷപ്പ്

മണിപ്പൂരില്‍ നിന്നും വരുന്ന യുവജനങ്ങള്‍ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്ത് ബാംഗ്ലൂര്‍ ആർച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. ബാംഗ്ലൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മണിപ്പൂരി യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് ആർച്ച് ബിഷപ്പ് വാഗ്ദാനം നല്‍കിയത്.

മണിപ്പൂരി യുവജനങ്ങള്‍ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടി അതിരൂപതയെ സമീപിച്ചുവെന്നും അതിരൂപത അവരെ കൈവിട്ടില്ലെന്നും അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്നുള്ള അലോഷ്യസ് കാന്തരാജ് പറഞ്ഞു.

കലാപത്തെ തുടര്‍ന്നു ഭവനരഹിതരായവരെ സഹായിക്കുവാനുള്ള സന്നദ്ധതയും മെത്രാപ്പോലീത്ത അറിയിച്ചു. നേരത്തെ ബെംഗളൂരുവില്‍ താമസിക്കുന്ന ജെസ്യൂട്ട് വൈദികനും മണിപ്പൂര്‍ സ്വദേശിയുമായ ഫാ. ജെയിംസ് ബെയ്പേയിയാണ് മണിപ്പൂരി യുവജനങ്ങളെ ബെംഗളൂരുവില്‍ എത്തിച്ചത്.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group