ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെ അസോസിയേറ്റ് ഡയറക്ടറായി റവ. ഫാ.ഡോ. ജോൺ തെക്കേക്കര നിയമിതനായി.

കോട്ടയം: ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസിൻ്റെ അസോസിയേറ്റ് ഡയറക്ടറായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ.ഡോ.ജോൺ തെക്കേക്കരയെ സി.ബി.സി.ഐ. നിയമിച്ചു. അത്യാധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിയുടെയും മെഡിക്കൽ കോളേജിൻ്റെയും ചുമതലയാണ്ഫാ. ജോൺ ഏറ്റെടുക്കുന്നത്. സി.ബി.സി.ഐ.യുടെ നേരിട്ടുള്ള നിയന്ത്രണത്താലാണ് ഈ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം.
ആയിരത്തി അഞ്ഞൂറോളം ബെഡ്ഡുകളുള്ള ബാംഗ്ലൂരിലെ പ്രമുഖ ആശുപത്രിയാണ് സെൻറ് ജോൺസ്. ഡോ. ജോൺ തെക്കേക്കരചങ്ങനാശേരി ഇത്തിത്താനം ഇടവക തെക്കേക്കര വർഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1997 -ൽ അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.യുവദീപ്തി അതിരൂപതാ ഡയറക്ടർ, ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്പിറ്റൽ അസി.ഡയറക്ടർ, തുടങ്ങിയ ചുമതലകളും വിവിധ ഇടവകകളിലും സേവനം അനുഷ്ഠിച്ചു. ഹെൽത്ത് സിസ്റ്റംസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് സി. ബി. സി. ഐ യുടെ പുതിയ നിയമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group