ബംഗ്ലാദേശ്‌ പ്രശ്നം : ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാരിത്താസ് ഇറ്റലി

സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ നടപടികളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് സാമൂഹ്യ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സഹായങ്ങൾ നൽകികൊണ്ട് ഇറ്റലിയിലെ കാരിത്താസ് സംഘടന.

ബംഗ്ലാദേശിലെ കാരിത്താസ് സംഘടനയോട് സഹകരിച്ചു കൊണ്ടാണ് ഇറ്റലിയിലെ കാരിത്താസ് സംഘടന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ബംഗ്ലാദേശിൽ ഇതിനു മുമ്പ് ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തത്തിന്റെ സമയങ്ങളിലും ഇറ്റിലിയിലെ കാരിത്താസ് സംഘടന സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ സശ്രദ്ധം വീക്ഷിക്കുന്ന ഇറ്റലിയിലെ കാരിത്താസ് സംഘടന അവിടുത്തെ പൊതുനന്മ ലക്ഷ്യം വച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m