ബംഗ്ലാദേശ്‌ അക്രമം: ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അക്രമികൾ

ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേയ്ക്ക് നയിച്ച
പ്രതിഷേധം ഇപ്പോൾ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള അക്രമങ്ങളിലാണ് എത്തിനിൽക്കുന്നത്.

പ്രധാനമന്ത്രിയുടെ രാജിയും ബംഗ്ലാദേശ് ഗവൺമെന്റിന്റെ പുനഃസംഘടനയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിലവിൽ, പൗരന്മാരും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കപ്പെടുകയും 300 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.

ഭൂരിപക്ഷമായ സുന്നി ഇസ്ലാം ജനസംഖ്യയുടെ ഭാഗമായ മുസ്ലീം പ്രതിഷേധക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് ജനസംഖ്യയുടെ 8% വരുന്ന ഹിന്ദുക്കളും ജനസംഖ്യയുടെ 1% -ൽ താഴെയുള്ള ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെയാണ്. അക്രമികൾ ഈ ആഴ്ച പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് വീടുകളും ലക്ഷ്യമിട്ടിട്ടുണ്ട്. ഗവൺമെന്റും പൊലീസ് സേനയും തകർച്ചയിലായതിനാൽ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group