ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ആഗസ്റ്റ് 15ന് കൊറോണാ ഭീഷണി നിലനിൽക്കേ പതിവ് തെറ്റിക്കാതെ നദിയിലൂടെ ക്രമീകരിക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനൊരുങ്ങി വിശ്വാസീസമൂഹം.
ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിൽ പ്രസിദ്ധമായ ‘ബയൂ’ നദിയിലൂടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഓഗസ്റ്റ് 15 രാവിലെ 8.00ന് ലിയോൺവിൽ സെന്റ് ലിയോ ദ ഗ്രേറ്റ് ദൈവാലയത്തിൽ ബിഷപ്പ് ഡഗ്ലസ് ഡെഷോട്ടൽ ഫ്രഞ്ച് ഭാഷയിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ആരംഭിക്കുo.
ദിവ്യകാരുണ്യ ആരാധന പ്രതിഷ്ഠിച്ച ബോട്ടിനൊപ്പം ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുരൂപങ്ങൾ പ്രതിഷ്ഠിച്ച ബോട്ടുകളും ജലഘോഷയാത്രയിൽ അണിചേരും.
ബോട്ട് യാത്രയിലൂടനീളം വൈദികരും വിശ്വാസികളും ചേർന്ന് ദിവ്യകാരുണ്യ ആരാധന നടത്തും. യാത്രാമധ്യേ നദിക്കരയിലുളള അർനൗറ ഡ്വില്ലെ, സിസിലിയ, ബ്രമൗക്സ് ബ്രിഡ്ജ്, സെന്റ് മാർട്ടിൻവില്ലെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ ആരാധനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കുമായി ബോട്ടുകൾ നിർത്തിയിടും. ഈ സ്ഥലങ്ങളിലെല്ലാം കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group