ബിസിസി കേന്ദ്ര ഭാരവാഹികളുടെ സംഗമം….

ആലപ്പുഴ രൂപത ബി.സി.സി.
ഫൊറോന ഭാരവാഹികൾക്കായി ഫൊറോന തല സംഗമം നടത്തി .വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാഘോഷം പ്രമാണിച്ച് രൂപതയിലെ
യൗസേപ്പിതാവിന്റെ തീർഥാടന ദേവാലയമായി പ്രഖ്യാപിക്കപ്പെട്ട പുന്നപ്ര സെൻറ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ രൂപതയിലെ ആറ് ഫൊറോന കളിൽ നിന്ന് എത്തിച്ചേർന്ന
ഭാരവാഹികളുടെസംഗമം അർത്ഥവത്തായി.
ഫൊറോനാ വികാരി വെരി റവ. ഫാ. ജോർജ് കിഴക്കേ വീട്ടിൽസംഗമം ഉദ്ഘാടനം ചെയ്തു.
രൂപത അധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാ പറമ്പിൽ പിതാവ് അനുഗ്രഹ സന്ദേശം നൽകി.
മാർച്ച് 19 ന് ആരംഭിക്കുന്ന കുടുംബ വർഷത്തിൽ
ഇടവക ദേവാലയങ്ങളിൽ തെളിയിക്കുവാനുള്ള മെഴുകുതിരി ആശീർവദിച്ചു നൽകി.

സഭയുടെ മാറുന്ന മുഖവും കാഴ്ചപ്പാടുകളും തിരിച്ചറിഞ്ഞു, മിഷൻ അരൂപിയിൽ
ബി.സി.സി.കൾ രൂപപ്പെടുക എന്ന സന്ദേശമാണ് പിതാവ് നൽകിയത്. ശ്രീ അനിൽജോസഫ്, ല്യൂമൻ ഫിദേയി മിഷൻ ലൂടെ ആഫ്രിക്കയിലും ഭാരതത്തിൻറെ എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന മിഷൻ അനുഭവങ്ങളെ പങ്കുവെച്ചുകൊണ്ട്,ഇടവകകളിലുംഫൊറോനയിലും മിഷനറിമാർ ആകുവാൻ പ്രതിനിധികളെ ആഹ്വാനം ചെയ്തു. തെറ്റായ വിശ്വാസ സംഹിതകളും ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്തുംയുവജനതയെ വഴിതെറ്റിക്കുന്ന വിശ്വാസ കൂട്ടായ്മകളെ തിരിച്ചറിയുവാൻ ശ്രീ.സെബാസ്റ്റ്യൻ
പങ്കുവെച്ച ക്ലാസ്സ് ഉപകരിച്ചു .

ഫൊറോന സഹവികാരി ഫാ. ജോർജ്
ഇരട്ട പുളിക്കൽ ആയിരുന്നു
സംഗമത്തിന്റെ സംഘാടകൻ . സഹായികളായത് പുന്നപ്ര ഫൊറോന കൺവീനർ ശ്രീ നെൽസൺ, ശ്രീ ക്ലാരൻസ് ഇവരായിരുന്നു.
ആലപ്പുഴ രൂപത ബിസി സെൻട്രൽ കമ്മിറ്റിയും പുന്നപ്ര ഫൊറോന സമിതിയും
സംയുക്തമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്.
ഔസേപ്പിതാവിൻറെ വർഷവും കുടുംബ വർഷവും യഥോചിതം ആചരിച്ചു ബി. സി. സി.യിൽ നവീകരണം കൊണ്ടുവരുന്നതിന് സംഗമം
ഉപകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group