ക്രിസ്തുവിൻറെ പരിമളമായിരിക്കുക, ആ സൗരഭ്യം ലോകത്തിൽ പരത്തുവാനും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
മരിച്ചവരിൽ നിന്ന് താൻ ഉയിർപ്പിച്ച ലാസറിൻറെ ഭവനത്തിലെത്തിയ യേശുവിനെ സ്വീകരിച്ച ലാസറിൻറെ മാർത്താ-മറിയം സഹോദരിമാരിൽ മറിയം നാർദിൻ സുഗന്ധതൈലമെടുത്തു യേശുവിൻറെ പാദങ്ങളിൽ പൂശുന്നതും അതിൻറെ പരിമളം വീട്ടിൽ നിറയുന്നതുമായ സുവിശേഷ സംഭവം (യോഹന്നാൻ 12.1-11) അവലംബമാക്കിയായിരുന്നു പാപ്പാ തൻറെ പ്രഭാഷണം നടത്തിയത്.
യേശുവിൻറെ പരിമളതൈലമായിരിക്കാനും അതു കാത്തു സൂക്ഷിക്കാനും പാപ്പാ മെത്രാന്മാരെയും വൈദികരെയും ശെമ്മാശ്ശന്മാരെയും സന്ന്യാസീസന്ന്യാസിനികളെയും വൈദികാർത്ഥികളെയും മതബോദകരെയും ആഹ്വാനം ചെയ്തു.
പൂർവ്വ തിമോർ ലോകത്തിൻറെ അതിർത്തിയിൽ കിടക്കുന്ന ഒരു രാജ്യമാണെന്ന് അനുസ്മരിച്ച പാപ്പാ വാസ്തവത്തിൽ സുവിശേഷത്തിൻറെ കേന്ദ്രം നാം കണ്ടെത്തുക അതിരുകളിലാണെന്ന് പറഞ്ഞു. ഇതൊരു വൈരുദ്ധ്യമാണെന്നും അതിരുകളിൽ എത്താൻ കഴിയാത്തതും ലോകത്തിൻറ മദ്ധ്യത്തിൽ മറഞ്ഞിരിക്കുന്നതുമായ ഒരു സഭ ഗുരുതരമായ രോഗബാധിതയാണെന്നും പാപ്പാ പറഞ്ഞു. പ്രാന്തങ്ങളെക്കുറിച്ചു ചിന്തിക്കുകയും അവിടങ്ങളിലേക്കു പ്രേഷിതരെ അയയ്ക്കുകയും ചെയ്യുന്ന ഒരു സഭയാകട്ടെ. അതിരുകളാകുന്ന ആ കേന്ദ്രത്തിൽ സഭയെ പ്രതിഷ്ഠിക്കുന്നുവെന്നും അതാണ് സഭയുടെ കേന്ദ്രമെന്നും പാപ്പാ വിശദീകരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m