ജീവിക്കുന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ വഹിക്കുന്നവരാകുവാൻ സന്യാസിമാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
ഇറ്റലിയിലെ സന്ന്യാസിനീ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സിന്‍റെ എഴുപതാം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
“സിനഡുയാത്രയില്‍, ഉത്ഥിതനു സാക്ഷികളായ സ്ത്രീകള്‍” എന്ന പ്രമേയം ധ്യാനവിഷയമാക്കി കൊണ്ടായിരുന്നു മൂന്നുറോളം പേരടങ്ങിയ ഇറ്റാലിയന്‍ സന്ന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയര്‍മാരെ പാപ്പ അഭിസംബോധന ചെയ്തത്. നാം നമ്മെത്തന്നെ തടവിലാക്കുന്ന വിരസമായ പദ്ധതികള്‍ തകര്‍ക്കാനും ദൈവിക സര്‍ഗ്ഗാത്മകതയാല്‍ നമ്മെ അത്ഭുതപ്പെടുത്താനും യേശുക്രിസ്തുവിനാകുമെന്ന് അവിടത്തെ പുനരുത്ഥാനത്തിനു ആദ്യ സാക്ഷികളായ സത്രീകളുടെ ധൈര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group