വത്തിക്കാൻ സിറ്റി :ദൈവദാസി അമലോത്ഭവത്തിന്റെ ലുചീയയെ (Lucia dell’Immacolata) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.ഉത്തര ഇറ്റലിയിലെ ബ്രേഷ്യയിലെ കത്തീഡ്രലിൽ ഇന്ന് (ശനിയാഴ്ച 23/10/21), പ്രാദേശിക സമയം രാവിലെ 10 മണിക്കായിരിക്കും തിരുക്കർമ്മങ്ങൾ . വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ആയിരിക്കും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മത്തിന്റെ മുഖ്യ കാർമ്മികത്വo വഹിക്കുക.ഉപവിയുടെ ദാസികൾ എന്ന സന്ന്യാസിനിസമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ഇറ്റലിലയിലെ ലേക്കൊയിലുള്ള അക്വാത്തെ എന്ന സ്ഥലത്ത് 1909 മെയ് 26-നായിരുന്നു ജയിച്ചത്. ചെറുപ്പത്തിൽ തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന അവൾ പഠനം ഉപേക്ഷിക്കുകയും നൂൽ നിർമ്മാണ ശാലയിൽ ജോലിയാരംഭിക്കുകയും ചെയ്തു. ഇടവകയിലും കത്തോലിക്കാപ്രവർത്തന പ്രസ്ഥാനത്തിലുമെല്ലാം സജീവമായിരുന്നു അവൾ. സന്ന്യാസ ജീവിതത്തോടു പ്രതിബദ്ധത ഉണ്ടായിരുന്ന ലുച്ചീയ 1932 ഒക്ടോബർ 15-ന് ബ്രേഷ്യയിലേക്കു പോകുകയും ഉപവിയുടെ ദാസികൾ എന്ന സന്ന്യാസിനിസമൂഹത്തിൽ ചേരുകയും ചെയ്തു.
അവളുടെ തീക്ഷ്ണതയാർന്ന പ്രാർത്ഥനാ-സന്ന്യാസ ജീവിതം സന്ന്യാസിനികളെയും അല്മായരെയും ഒരുപോലെ അവളിലേക്കാകർഷിച്ചു. തൊഴിൽ രഹിതർക്ക് തൊഴിൽ കണ്ടത്താനും വേദനിക്കുന്നവർക്ക് സാന്ത്വനമേകാനും പ്രായം ചെന്ന സഹസന്ന്യാസിനികൾക്ക് കൈത്താങ്ങാകാനും ശ്രമിച്ച ലുചിയയ്ക്ക് കരൾരോഗം പിടിപെടുകയും 1954 ജൂലൈ 4-ന് മരണമടയുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group