ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന തിരുകർമ്മങ്ങൾ നാളെ (സെപ്റ്റംബർ 4 ഞായറാഴ്ച,)നടക്കും. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുന്ന ചടങ്ങിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. ഹോളി സീ പ്രസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈദികർക്കായുള്ള കോൺഗ്രിഗേഷന്റെ നേതാവും പ്രിഫെക്റ്റ് എമിരിറ്റസും ആയ കർദ്ദിനാൾ ബെനിയാമിനോ സ്റ്റെല്ല പങ്കെടുത്തു.
ജോൺ പോൾ ഒന്നാമൻ മാർപാപ്പ ജനിച്ചതും തന്റെ വൈദിക എപ്പിസ്കോപ്പൽ ശുശ്രൂഷകൾ നിർവ്വഹിച്ചതും ഇറ്റലിയിലെ ബെല്ലുനോ രൂപതയിലാണ്. കർദ്ദിനാൾ സ്റ്റെല്ല, ജോൺ പോൾ ഒന്നാമനെ തനിക്ക് ചെറുപ്പം മുതലേ അറിയാമെന്നും വൈദികനെന്ന നിലയിൽ തന്റെ ജീവിതത്തിൽ അദ്ദേഹം ഒരു മാതൃകയാണെന്നും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group