14 പ്ലസ് വണ്‍ ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റാന്‍ തീരുമാനമായി : വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: മറ്റ് ജില്ലകളില്‍ നിന്ന്‌ 14 പ്ലസ് വണ്‍ ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റാൻ തീരുമാനമായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലക്ക് അധികം ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

‘മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറം ജില്ലയിലാണ് പ്രധാനമായും പ്രശ്‌നം പരിഹരിക്കാനുള്ളത്. ആകെ അപേക്ഷ നല്‍കിയിരിക്കുന്നത് 74014 വിദ്യാര്‍ത്ഥികളാണ്‌. ഇതില്‍ പ്രവേശനം നേടിയത് 51643 പേരാണ്. മെറിറ്റ് ക്വാട്ടയില്‍ 5190 സീറ്റുകളും മാനേജേമെന്റ് ക്വാട്ടയില്‍ 2432 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്’- മന്ത്രി ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group