തിരുസഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റിട്ട് പത്ത് വർഷം

തിരുസഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റിട്ട് പത്തു വർഷം.

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പായുടെ പത്താം ശുശ്രൂഷാവർഷത്തോടനുബന്ധിച്ച് പ്രത്യേകമായ പ്രാർത്ഥനകൾ സമർപ്പിക്കുന്നതിന് പുതിയ കർമ്മപദ്ധതി ഡിജിറ്റൽ സിനഡ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.https://www.decimus-annus.org/ എന്ന ഓൺലൈൻ ലിങ്ക് ഉപയോഗിച്ചു കൊണ്ട് മാർച്ച് 13 വരെ ദിവസവും, ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുക എന്നതാണ് പദ്ധതി. അതോടൊപ്പം ഓൺലൈനായി തന്നെ പാപ്പാക്കു വേണ്ടി തിരികൾ തെളിക്കാനുമുള്ള അവസരവും നൽകുന്നുണ്ട്.സാർവ്വത്രിക സഭയെ നയിക്കുന്ന പാപ്പാ, ഈ ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിയും എല്ലാ കത്തോലിക്കരുടെയും ആത്മീയപിതാവുമാണ്. അതിനാൽ അദ്ദേഹത്തിനായി പ്രാർത്ഥിക്കേണ്ടതും നമുക്കായി ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറയേണ്ടതും നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്നും തന്റെ സഭയെ ഈ പാറമേൽ ഉറപ്പിച്ചു നിർത്തുന്ന ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണമെന്നും പദ്ധതിയുടെ പ്രകാശനവേളയിലെ പത്രസമ്മേളനത്തിൽ ഡിജിറ്റൽ സിനഡ് കമ്മിറ്റി വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group