Belgian Catholic laity petition for the resumption of public worship
ബ്രസൽസ്: 2021 ജനുവരി 15 -വരെ രാജ്യത്ത് ദൈവാലയങ്ങൾ അടച്ചിടും എന്ന തീരുമാനത്തിനെതിരെ ബെൽജിയത്തിലെ കത്തോലിക്കർ. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ഏകദേശം 6.5 ദശലക്ഷം കത്തോലിക്കർ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കേണ്ടി വരും. മറ്റു വ്യാപാര സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും തുറന്നു കൊടുക്കുകയും ദൈവാലയങ്ങൾ തുറക്കുവാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് വിശ്വാസികൾ പ്രതിഷേധിക്കുന്നത്.
ഈ ഉത്തരവിനെ ചോദ്യം ചെയ്യുന്നതിനായി സിവിൽ സ്യൂട്ടുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അൽമായർ. ആരാധന സ്വാതന്ത്ര്യം ഭരണഘടനാ അനുവദിക്കുന്ന മൗലിക അവകാശമായതിനാൽ ഈ നിയന്ത്രണങ്ങൾ ശരിയല്ലെന്ന് കത്തോലിക്കർ വാദിക്കുന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരും ആരാധന സ്വാതന്ത്ര്യത്തിന്റെ നിരോധനം എന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
10000 വിശ്വാസികൾ ഒപ്പിട്ട നിവേദനം ബെൽജിയം പ്രധാനമന്ത്രിക്കു കൈമാറി. വ്യാപാര കേന്ദ്രങ്ങൾ, നീന്തൽ കുളങ്ങൾ, ചന്തകൾ, മ്യൂസിയങ്ങൾ തുടങ്ങി ആളുകൾ ഒരുമിച്ചു കൂടാൻ സാധ്യതയും രോഗം വ്യാപിക്കാൻ അവസരയും ഉള്ള സ്ഥലങ്ങൾ തുറക്കുന്നതിനു അനുമതി നൽകുകയും ദൈവാലയങ്ങൾ അടച്ചിടുകയും ചെയ്യുന്ന സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ക്രൈസ്തവർ സമരത്തിനിറങ്ങുന്നത്. ഈ ചൊവ്വാഴ്ച മുതൽ, ഞങ്ങൾക്ക് ക്രിസ്മസ് ഷോപ്പിംഗ് നടത്താനോ ഞായറാഴ്ച രാവിലെ നീന്തൽക്കുളത്തിലേക്ക് പോകാനോ കഴിയും. എന്നാൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയില്ല. ഇത് എവിടുത്തെ ന്യായം എന്നാണ് ഇവർ ചോദിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group