ദൈവാലയം ആക്രമിച്ച സംഭവം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ.

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ദേവാലയം ആക്രമിക്കുകയും വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തവർക്ക് നേരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ വിശ്വാസികൾ രംഗത്ത്.ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു ഹരിദ്വാർ ജില്ലയിലെ റൂർക്കി ജില്ലയിൽ സ്ഥിതി ചെയ്തിരുന്ന ക്രൈസ്തവ ദേവാലയം തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ ആക്രമിച്ചത്. മതപരിവർത്തനം നടക്കുകയാണ് ആരോപിച്ച് പ്രാർത്ഥനയ്ക്ക് ഒരുമിച്ചുകൂടിയിരുന്ന വിശ്വാസികൾക്ക് നേരെയും ആക്രമണമുണ്ടായി.ഇതിൽ മൂന്നു സ്ത്രീകളുടെ നില ഇപ്പോൾ അതീവഗുരുതരമായി തുടരുകയാണ്.ഈ സാഹചര്യത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട് എങ്കിലും കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിനാൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇവിടുത്തെ ക്രൈസ്തവ വിശ്വാസികൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group