തീവ്രവാദ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വൃദ്ധക്ക് വീൽചെയർ സമ്മാനിച്ച് വിശ്വാസി സമൂഹം

2020 ഒക്ടോബർ ഏഴിന് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) വിമതർ രാത്രിയിൽ ക്രൈസ്തവർക്കെതിരെ നടത്തിയ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വൃദ്ധക്ക് വീൽചെയർ സമ്മാനിച്ച് കോംഗോയിലെ വിശ്വാസിസമൂഹം.

ആക്രമണത്തിൽ എട്ടോളം ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു.അക്രമികളിൽ നിന്ന് പ്രാണരക്ഷാർത്ഥം ഓടിരക്ഷപെട്ട മായാസ ഡൊറോട്ടിയ എന്ന വൃദ്ധക്ക് ജീവൻ തിരിച്ചുകിട്ടിയെങ്കിലും വലിയ തോതിൽ പരിക്കേറ്റിരുന്നു. മയാസയുടെ പുറകിൽ തുളച്ചുകയറിയ വെടിയുണ്ട അവരെ എഴുന്നേറ്റു നടക്കാൻ ആവാത്തവിധം എന്നെന്നേക്കുമായി തളർത്തിക്കളഞ്ഞു.

“ഞാൻ കൊല്ലപ്പെടുമെന്നു കരുതി; അവിടെ നിന്നും കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ഞാൻ അതിജീവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആറു മാസം ആശുപത്രിയിൽ കിടന്നു, മുറിവ് സുഖം പ്രാപിച്ചു. പക്ഷേ ഞാൻ ഒരിക്കലും എഴുന്നേറ്റ് നടക്കാനാവാത്തവിധം തളർന്നുപോയി” – ഡോർട്ടോയ പറയുന്നു.

ഏകദേശം രണ്ട് വർഷത്തോളമായി കിടപ്പായ ഈ വൃദ്ധ എഴുന്നേറ്റു നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കോംഗോയിലെ ഇറ്റൂരി, നോർഡ്-കിവു പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഒരു തീവ്രവാദി ഗ്രൂപ്പായ എഡിഎഫിന്റെ നിരന്തരമായ പീഡനങ്ങൾ അനുഭവിക്കുന്ന നിരവധി ക്രിസ്ത്യാനികളിൽ ഒരാളാണ് ഇവർ. കഴിഞ്ഞ വർഷം അവസാനമാണ് ഇവരുടെ അവസ്ഥ കൂടുതൽ പേർ അറിയുന്നത്. തുടർന്ന് കോംഗോയിലെ ക്രൈസ്തവ സംഘടനകളിലെ പ്രതിനിധികളും, വിശ്വാസികളും ഒരുമിച്ചാണ് ഡൊറോഷ്യക്ക് വീൽചെയർ വാങ്ങി നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group