പ്രതിസന്ധിയിലായി നിക്കരാഗ്വയിലെ വിശ്വാസികൾ ; ഒർട്ടേഗ ഭരണകൂടം നാടുകടത്തിയത് 97-ഓളം വൈദികരെ

ഒർട്ടേഗ ഭരണകൂടം നൂറിനടുത്തു വൈദികരെ നാടുകടത്തിയതോടെ ആത്മീയകാര്യങ്ങളിൽ പ്രതിസന്ധി നേരിടുകയാണ് നിക്കരാഗ്വയിലെ കത്തോലിക്കാ സഭ.

2018 മുതൽ നിക്കരാഗ്വൻ ഭരണാധികാരികൾ 97-ഓളം വൈദികരെ നാടുകടത്തിയിട്ടുണ്ട്. ഈ കാലത്ത് മരണമടഞ്ഞ വൈദികർകൂടി ഉൾപ്പെടുമ്പോൾ 40 ശതമാനത്തിലധികം വൈദികരെ മാതഗൽപ്പാ രൂപതയ്ക്കു മാത്രം നഷ്ടമായിട്ടുണ്ട്.

നിരവധി പള്ളികൾ വികാരിമാരില്ലാതെ അനാഥമായിരിക്കുന്ന ഇപ്പോൾ, വിശ്വാസി സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകാതെ നിക്കരാഗ്വയിലെ സഭ ദുരിതത്തിലായിരിക്കുകയാണ്. നിക്കരാഗ്വയിലെ ഏകാധിപത്യഭരണം നിരവധി വൈദികരെയും ബിഷപ്പുമാരെയും തടവിലാക്കുകയും നാടുകടത്തുകയും ചെയ്തു. സഭയുടെ സ്വത്തുകൾ കണ്ടുകെട്ടുകയും സ്വതന്ത്രമായ നടത്തിപ്പിൽ കൈകടത്തുകയും ചെയ്തിരിക്കുകയാണിപ്പോൾ.

“വൈദികരില്ലാതെ നിക്കരാഗ്വയിലെ സഭയും വിശ്വാസികളും ഇപ്പോൾ കഷ്ടപ്പെടുകയാണ്. ദൈവജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റിക്കൊടുക്കാൻ കഴിയാത്തവിധം പ്രതിസന്ധി അവിടെ രൂക്ഷമാണ്” അവിടെനിന്നും നാടുകടത്തപ്പെട്ട ഫാ. കാർലോസ് അഡോൾഫൊ സെൽഡൺ മൊന്റെഗ്രോ പറഞ്ഞു.

2018-നുശേഷം കുറഞ്ഞത് 97 വൈദികരെയെങ്കിലും നിക്കരാഗ്വയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ഈ കാലയളവിൽ 13 വൈദികർ മരണമടഞ്ഞു എന്നും ദ മൊസൈകോ സി.എസ്.ഐ ടീം കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ആകെ 110 വൈദികരെയാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്കരാഗ്വൻ സഭയ്ക്കു നഷ്ടപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group