അണുബോംബാക്രമണത്തിൽ തകർന്ന നാഗസാക്കിയിലെ ദൈവാലയത്തിന്റെ മണി പുനഃസ്ഥാപിച്ചു

രണ്ടാം ലോക മഹായുദ്ധകാലത്ത് തകർന്ന നാഗസാക്കിയിലെ ദൈവാലയത്തിന്റെ മണി പുനഃസ്ഥാപിച്ചു.

നാഗസാക്കി അണുബോംബ് സ്ഫോടനത്തിന്റെ 80-ാം വാർഷികത്തിലാണ്, ഉറകാമി കത്തീഡ്രലിന്റെ മണികൾ ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായി മുഴങ്ങുന്നത്.

നിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന ഉറകാമി കത്തീഡ്രലിൽ മണികൾ സംഭാവനയായി നൽകുന്നത് ബോംബ് രൂപകല്പന ചെയ്ത മാൻഹട്ടൻ പ്രൊജക്ടിൽ പങ്കെടുത്ത ഒരു വ്യക്തിയുടെ മകനാണ്. യു. എസ്. ധനസഹായത്തോടെയാണ് ഈ മണികൾ കത്തീഡ്രലിൽ സ്ഥാപിക്കപ്പെടുന്നത്.

അണുബോംബ് ആക്രമണത്തിൽ കത്തീഡ്രൽ ഏതാണ്ട് പൂർണ്ണമായും നശിച്ചിരുന്നു. സ്ഫോടനത്തിനുശേഷം മതിലുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. തെക്കൻ ഗോപുരത്തിൻറെ മണി, അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയെങ്കിലും വടക്കൻ ഗോപുരത്തിൽ നിന്നുള്ള മണി പൂർണ്ണമായും നശിച്ച നിലയിലായിരുന്നു. വൈകാതെ തെക്കൻ ഗോപുരത്തിന്റെ മണി പുനരുദ്ധരിക്കുകയും പിന്നീട് വിശ്വാസികൾക്കായി ദിവസത്തിൽ മൂന്നുപ്രാവശ്യം മണിമുഴക്കുകയും ചെയ്തുവന്നിരുന്നു. എന്നാലിപ്പോൾ, നാഗസാക്കിയിലെ കത്തോലിക്കാ അതിരൂപത പുനഃസ്ഥാപിച്ച വടക്കൻ ഗോപുരത്തിൽ പുതിയ മണി സ്ഥാപിക്കാനൊരുങ്ങുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group